ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്

പഞ്ചായത്ത്

മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു.

അതുല്‍ പി എം

പ്രസിഡൻ്റ്

നിമിഷ കെ വി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കുനിയില്‍ രഞ്ജിത്ത്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റഹീന ടി കെ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റംസീര്‍ കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

വിനോദ് കൃഷ്ണന്‍ കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കണ്ണൂർ പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന തീരദേശ ഗ്രാമമാണ് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്.  തലശ്ശേരി ബ്ലോക്കിൽ ഉൾപ്പെടുന്ന മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് അഞ്ചരക്കണ്ടി പുഴക്കും അറബിക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു ഉപദ്വീപാണ്. കിഴക്ക് അഞ്ചരക്കണ്ടി പുഴയും, പടിഞ്ഞാറ് അറബിക്കടലും, വടക്ക് കണ്ണൂർ കോർപ്പറേഷനും, കടമ്പൂർ, പെരളശ്ശേരി എന്നീ പഞ്ചായത്തുകളും, തെക്ക് അഞ്ചരക്കണ്ടി പുഴ കടലുമായി ചേരുന്ന അഴിമുഖം ആണ് പഞ്ചായത്തിന്റെ അതിരുകൾ.പൂഴി നിറഞ്ഞ  തീരപ്രദേശം എന്ന അർത്ഥം വരുന്ന 'മുഴുപാലൈ' നാട് എന്ന പേര് കാലക്രമേണ രൂപാന്തരപ്പെട്ട് മുഴപ്പിലങ്ങാട് ആയി എന്ന് ചരിത്രകാരന്മാർ അവകാശപ്പെടുന്നു. പഴയ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായ ഈ പ്രദേശം 'മുഴുപ്പാലൈ' എന്നാൽ മുഴുവൻ മണൽ നിറഞ്ഞ എന്ന തമിഴ് വാക്കിൽ നിന്നും രൂപപ്പെട്ടതാണ്.                                                                        ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പഴയ ചിറക്കല്‍ താലൂക്കില്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നത്തെ മുഴപ്പിലങ്ങാട് പഞ്ചായത്ത്. 1956-ല്‍ കേരളപിറവിക്ക് മുമ്പ് ഇത് മുഴപ്പിലങ്ങാട്, മാമ്മാക്കുന്ന്, എടക്കാടങ്ങാടി എന്നീ മൂന്ന് ദേശങ്ങള്‍ ഉള്‍പ്പെടുന്ന മുഴപ്പിലങ്ങാട് അംശം ആയിരുന്നു.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

June 15, 2026

സെൻസസ് 2027: പൗരന്മാർക്ക് സെൽഫ് എന്യുമറേഷൻ 2026 ജൂൺ 16 മുതൽ നൽകാം.

രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സെൻസസ് 2027 ന്റെ ഭാഗമായി സ്വന്തമായി വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള (സെല്‍ഫ് എന്യൂമറേഷന്‍) സൗകര്യം 2026 ജൂണ്‍ 16 മുതല്‍ ലഭ്യമാകും. 2026 ജൂണ്‍ 30 വരെയാണ് സമയം.2026 ജൂലൈ ഒന്നു മുതല്‍ 30 വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി വിവരങ്ങള്‍ശേഖരിക്കുന്നതിന്...

കൂടുതൽ വായിക്കുക