ഒറ്റ നോട്ടത്തില്‍
കണ്ണൂർ പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന തീരദേശ ഗ്രാമമാണ് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്. തലശ്ശേരി ബ്ലോക്കിൽ ഉൾപ്പെടുന്ന മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് അഞ്ചരക്കണ്ടി പുഴക്കും അറബിക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു ഉപദ്വീപാണ്. കിഴക്ക് അഞ്ചരക്കണ്ടി പുഴയും, പടിഞ്ഞാറ് അറബിക്കടലും, വടക്ക് കണ്ണൂർ കോർപ്പറേഷനും, കടമ്പൂർ, പെരളശ്ശേരി എന്നീ പഞ്ചായത്തുകളും, തെക്ക് അഞ്ചരക്കണ്ടി പുഴ കടലുമായി ചേരുന്ന അഴിമുഖം ആണ് പഞ്ചായത്തിന്റെ അതിരുകൾ. പൂഴി നിറഞ്ഞ തീരപ്രദേശം എന്ന അർത്ഥം വരുന്ന 'മുഴുപാലൈ' നാട് എന്ന പേര് കാലക്രമേണ രൂപാന്തരപ്പെട്ട് മുഴപ്പിലങ്ങാട് ആയി എന്ന് ചരിത്രകാരന്മാർ അവകാശപ്പെടുന്നു. പഴയ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായ ഈ പ്രദേശം 'മുഴുപ്പാലൈ' എന്നാൽ മുഴുവൻ മണൽ നിറഞ്ഞ എന്ന തമിഴ് വാക്കിൽ നിന്നും രൂപപ്പെട്ടതാണ്.
|
- ജില്ല : കണ്ണൂര്‍
താലൂക്ക് : തലശ്ശേരി
ഉള്‍പ്പെടുന്ന വില്ലേജുകള്‍ 1
ആകെ വാര്‍ഡുകളുടെ എണ്ണം 17 -
ഭൂവിസ്തൃതി (ച.കി) : 7.19
ജനസംഖ്യ : 23709
സ്ത്രീകള്‍ : 12744
പുരഷന്മാര്‍ : 10965