മുഴപ്പിലങ്ങാട് ഡ്രൈവ് ഇന് ബീച്ച്
കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 66 (മുമ്പ് ദേശീയ പാത 17) ന് സമാന്തരമായി ആണ് ഈ കടൽ തീരം സ്ഥിതിചെയ്യുന്നത്. കണ്ണൂരിലെ തലശ്ശേരിയിൽ നിന്ന് 7 കിലോമീറ്റർ അകലെയായി ഇത് സ്ഥിതി ചെയ്യുന്നു. കേരളത്തിൽ വാഹനങ്ങൾ ഓടിക്കാവുന്ന ഏക ബീച്ച് ഇതാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് മുഴപ്പിലങ്ങാട് ബീച്ച് ആണ്.പ്രാദേശിക നിയമങ്ങൾ ബീച്ചിലെ മണലിൽ നേരിട്ട് 3.4 കിലോമീറ്റർ ദൂരം വാഹനമോടിക്കാൻ സന്ദർശകരെ അനുവദിക്കുന്നു. കടൽ തീരത്തിനു തെക്കുവശത്തായി കടപ്പുറത്തുനിന്നും ഏകദേശം 200 മീറ്റർ അകലെ കടലിൽ കാണുന്നതാണ് ധർമ്മടം തുരുത്ത്